ആൽബിൻ ജോണി

കോട്ടയം ജില്ലയിലെ അയർകുന്നം സ്വദേശി. ഇപ്പോൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയുന്നു. ജീവിതസാഹചര്യങ്ങൾ കൊണ്ട് ഒരുപാടു സ്ഥലങ്ങളിൽ സഞ്ചരിക്കാനും കുറച്ചു സ്ഥലങ്ങളിൽ താമസിക്കാനുമുള്ള ഭാഗ്യമുണ്ടായി. ആ സ്ഥലങ്ങളിൽ കാണുന്ന വ്യക്തികളും അവിടെ ഉണ്ടായ അനുഭവങ്ങളും പിന്നെ വായിച്ചറിഞ്ഞ കാര്യങ്ങളും എല്ലാം പിന്നീട് ചിന്തിക്കുമ്പോൾ പല പല കഥകളായി തോന്നുന്നു. അതെല്ലാം എഴുതി ഫലിപ്പിക്കാൻ ഒരു എളിയ ശ്രമം.