ഞാൻ എഴുതിയ ചെറുകഥ പ്രസിദ്ധീകരിക്കുമോ?

തീർച്ചയായും.! നിങ്ങൾ തുണ്ടുകടലാസിലും ഡയറിത്താളിലും കുത്തിക്കുറിച്ച അനുഭവങ്ങൾ, വാചകക്കൂട്ടുകൾ, തോന്ന്യാക്ഷരങ്ങൾ മുതലായവ ചെറുകഥാരൂപത്തിൽ ഞങ്ങൾക്ക് അയച്ചു തരൂ. ഞങ്ങൾ പ്രസിദ്ധീകരിക്കാം. നമുക്ക് ഒരുമിച്ചു വായിക്കാം. വായനയുടെ വസന്തകാലം നമുക്ക് തിരിച്ചുപിടിക്കാം.

നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം

  • നിങ്ങൾ കടലാസിൽ എഴുതിയ ചെറുകഥയുടെ ചിത്രങ്ങൾ മൊബൈൽ ഫോണ്‍ അല്ലെങ്കിൽ ക്യാമറ അല്ലെങ്കിൽ സ്കാനർ ഉപയോഗിച്ചു തയാറാക്കൂ (കഥ വായിക്കത്തക്കവിധത്തിൽ ചിത്രങ്ങൾ വ്യക്തമായിരിക്കണം)
  • ഈ ചിത്രങ്ങൾ ചേർത്ത ഒരു ഇമെയിൽ admin@likhitham.com അല്ലെങ്കിൽ likhithamwebsite@gmail.com എന്ന ഞങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ
  • ഇമെയിൽ ഉള്ളടക്കത്തിൽ ഇനി പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കണം - നിങ്ങളുടെ പൂർണമായ പേര്, ആവശ്യമെങ്കിൽ തൂലികാനാമം, മൊബൈൽ നമ്പർ, പൂർണമായ തപാൽ വിലാസം, ഇംഗ്ലീഷിൽ അല്ലെങ്കിൽ മംഗ്ലീഷിൽ എഴുതിയ നിങ്ങളെക്കുറിച്ചുള്ള നാലു വാക്യത്തിൽ കുറയാത്ത ഒരു വിവരണം (മംഗ്ലീഷ് എന്നാൽ മലയാള വാക്യങ്ങൾ ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചു എഴുതുന്ന രീതി)
  • നിങ്ങളുടെ പ്രൊഫൈൽ പേജിൽ നിങ്ങളുടെ മുഖത്തിന്റെ ചിത്രം പ്രസിദ്ധീകരിക്കണമെങ്കിൽ അതും ഇമെയിലിൽ ചേർക്കേണ്ടതാണ്. നിങ്ങളുടെ പ്രൊഫൈൽ പേജിൽ നിങ്ങളെക്കുറിച്ചുള്ള വിവരണം പ്രസിദ്ധീകരിക്കും. ചിത്രം, മൊബൈൽ ഫോണ്‍ നമ്പർ മുതലായ മറ്റു വിവരങ്ങൾ നിങ്ങളുടെ ആവശ്യപ്രകാരം ചേർക്കുന്നതായിരിക്കും
  • കഥയ്ക്ക് ആവശ്യമായ 'തീം ചിത്രം' നിങ്ങൾ അയക്കണമെന്നില്ല. തീം ചിത്രം നിങ്ങൾ നിർദ്ദേശിക്കുന്നുവെങ്കിൽ അതിന് മറ്റൊരാൾക്ക് പകർപ്പവകാശം ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്‌.
  • ഞങ്ങളുടെ പത്രാധിപസംഘം നിങ്ങളുടെ കഥ പരിശോധിക്കുകയും പ്രസിദ്ധീകരണയോഗ്യം ആണെങ്കിൽ നിങ്ങൾക്ക് ഒരു ഇമെയിൽ വിലാസ പരിശോധനാ സന്ദേശം ഇമെയിലിൽ ലഭിക്കുകയും ചെയ്യും
  • പരിശോധനാ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ 'verify email page' ൽ വന്നു ഞങ്ങളുടെ privacy policy, terms of service എന്നിവയോട് സമ്മതിക്കണം
  • അത്രയും മതി. നിങ്ങളുടെ കഥ പ്രസിദ്ധീകരിച്ചാൽ ആ വിവരം വെച്ച് നിങ്ങൾക്ക് ഒരു ഇമെയിൽ സന്ദേശം ലഭിക്കും