മാംസത്തെ പ്രണയിക്കുന്നവർ

ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് മടങ്ങുമ്പോഴാണ് അയാൾ അവളെ ആദ്യമായി കണ്ടതും സംസാരിക്കുന്നതും. ആദ്യകാഴ്ചയിൽ തന്നെ അയാൾക്ക് അവളോട് ഇഷ്ടം തോന്നി.

പിന്നീട് പലപ്പോഴും അവർ തമ്മിൽ കണ്ടുമുട്ടി. ഒരു ദിവസം അയാൾ അവളോട്‌ തന്റെ ഇഷ്ടം അറിയിച്ചു. അതിനു മറുപടിയായി അവൾ അയാൾക്കൊരു കഥ പറഞ്ഞു കൊടുത്തു. ശരീരം നഷ്ടപെട്ട ഒരു പെണ്‍കുട്ടിയുടെ കഥ. പ്രണയമെന്ന മഴവില്ലു കാണിച്ചു ചോരകുടിക്കുന്ന കൌശലക്കാരനായ കുറുക്കന്റെ കഥ. ഞാൻ അടങ്ങുന്ന പുരുഷവർഗ്ഗത്തിന്റെ, കപടസദാചാരത്തിന്റെ കഥ.

അവൾക്കിന്ന് ശരീരമില്ല, ആത്മാവ് മാത്രമേയുള്ളൂ.

കഥ തീർന്നപ്പോൾ അയാൾ തലതാഴ്ത്തി തിരിഞ്ഞു നടന്നു. കാരണം ശരീരമില്ലാത്ത അവളുടെ ആത്മാവിനെ പ്രണയിക്കാൻ അയാൾക്കും കഴിയുമായിരുന്നില്ല.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.