രശ്മികൾ


കാർമേഘം കൊണ്ട് മൂടപെട്ട എന്റെ ജീവിതത്തിൽ
ചെറിയ നിലാവ് ഉദിച്ചത് പ്രതീക്ഷിക്കാതെയായിരുന്നു
അവസാനം മരണം എന്ന യാഥാർഥ്യത്തെ കണ്ടുമുട്ടുന്ന പാതയിൽ
എന്നെ സ്വപ്നം കാണാനും ചിന്തിപ്പിക്കാനും പഠിപ്പിച്ചത് അവളായിരുന്നു
ഒരുപാട് സ്വപ്‌നങ്ങൾ ഞങ്ങൾ നെയ്തുകൂട്ടി
പാതയുടെ പാതിദൂരം പിന്നിട്ടപ്പോൾ
എന്നെ തനിച്ചാക്കി എൻ പ്രിയ പോയി
ശൂന്യമായ ലോകത്തിലായി ഞാൻ
നിലാവ് മങ്ങിത്തുടങ്ങിയതിനാൽ എന്റെ പാത ദുർഘടമായി
ഒരുപാട് ദൂരം പിന്നിട്ടപ്പോൾ
ഞാൻ ജീവിതത്തിൽ എന്നും തനിച്ചായിരുന്നു എന്ന സത്യം മനസിലാക്കി
'മിഥ്യകളിൽ മിഥ്യ സകലവും മിഥ്യ'
എന്ന് ഏതോ കവി പാടിയത് എന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു
എന്റെ നൊമ്പരങ്ങളും സ്വപ്നങ്ങളും മരണത്തിന് മുൻപിൽ അടിയറ വെക്കുമ്പോൾ
മങ്ങാത്ത ഒരു മെഴുകുതിരിയായി എന്റെ അമ്മയുടെ മുഖം മനസ്സിൽ പതിഞ്ഞു
ഇക്കാലമത്രയും പല പ്രകാശരശ്മികളെ തേടി ഞാൻ പോയപ്പോൾ
അമ്മയെന്ന യാഥാർഥ്യത്തെ മറന്നുപോകുകയായിരുന്നു
ഞാൻ
അവസാനം മരണമടയുമ്പോൾ ആ മെഴുതിരിരശ്മികൾ മാത്രം മങ്ങാതെ എന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.